പാരീസ്: ഒളിന്പിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. ചൈനീസ് താരം ഹേ ബിംഗ് ജിയാവോയോടാണ് പ്രീക്വാർട്ടറിൽ സിന്ധു തോറ്റു പുറത്തായത്.
ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ: 19-21, 14-21. രണ്ടു തവണ ഒളിന്പിക്സ് വെങ്കലം നേടിയിട്ടുള്ള സിന്ധു തോൽവി ഇന്ത്യൻ പ്രതീക്ഷകൾക്കു കനത്ത തിരിച്ചടിയായി.