പാരീസ്: ഒളിമ്പിക്സ് പുരുഷവിഭാഗം ഹോക്കിയിൽ നെതര്‍ലന്‍ഡ് ഫൈനലിൽ. ആദ്യ സെമിയില്‍ എതിരില്ലാത്ത നാലു ഗോളിനാണ് നെതര്‍ലന്‍ഡ് സ്പെയിനെ തോല്‍പ്പിച്ചത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ആദ്യമായാണ് നെതര്‍ലന്‍ഡ് ഹോക്കി ഫൈനലിലെത്തുന്നത്. രണ്ടാം സെമിയിലെ ഇന്ത്യ-ജര്‍മനി മത്സര വിജയികളെയായിരിക്കും നെതര്‍ലന്‍ഡ് കലാശപ്പോരാട്ടത്തിൽ നേരിടുന്നത്.
12-ാം മിനിറ്റില്‍ പെനല്‍റ്റി സ്ട്രോക്കില്‍ നിന്ന് ഡിഫന്‍ഡര്‍ ജിപ് ജാന്‍സനാണ് നെതര്‍ലന്‍ഡിനായി സ്കോറിംഗ് തുടങ്ങിയത്. ഇരുപതാം മിനിറ്റില്‍ ക്യാപ്റ്റന്‍ തിയറി ബ്രിങ്ക്മാന്‍ ലീഡുയര്‍ത്തി.
മൂന്നാം ക്വാര്‍ട്ടറില്‍ തിജ്സ് വാന്‍ ഡാമും അമ്പതാം മിനിറ്റില്‍ ഡൂക്കോ ടെല്ഗെന്ക്യാംപും നെതര്‍ലന്‍ഡ്സിനായി ഗോൾവല കുലുക്കി. നേരത്തെ ഗ്രൂപ്പ് മത്സരത്തിലും നെതര്‍ലന്‍ഡ് സ്പെയിനിനെ തോല്‍പ്പിച്ചിരുന്നു.