പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഫൈനൽ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ സമർപ്പിച്ച ഹർജി കായിക തര്‍ക്കപരിഹാര കോടതി ഫയലിൽ സ്വാകരിച്ചു. കേസിൽ വെള്ളിയാഴ്ച വാദം കേള്‍ക്കും .
പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്.
വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി വെള്ളിയാഴ്ച രാവിലെ വാദത്തിനായി അഭിഭാഷകരെ നിയമിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതിയില്‍ വാദത്തിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെ നിയമിക്കാന്‍ പാരീസിലുള്ള ഇന്ത്യന്‍ സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.