പാരീസ്: ലക്ഷ്യ സെന്നിലൂടെ ബാഡ്മിന്റണിൽ ഒരു മെഡൽ സ്വപ്നം കണ്ട ഇന്ത്യൻ മോഹങ്ങൾ തകർന്നു. പാരീസ് ഒളിന്പിക്സ് പുരുഷ സിംഗിൾസിൽ വെങ്കല മെഡൽ പോരാട്ടത്തിൽ സെൻ മലേഷ്യയുടെ ലീ സി ജിയയോട് പരാജയപ്പെട്ടു.
ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സെന്നിനു ലക്ഷ്യം തെറ്റിയത്. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും പിന്നീട് ലക്ഷ്യ സെന്നിനു പിഴച്ചു. രണ്ടാം ഗെയിമിൽ ലീ സി തിരിച്ചടിച്ചു. 21-16ന് ലീ രണ്ടാം ഗെയിം സ്വന്തമാക്കി. ഇതോടെ മൂന്നാം ഗെയിം നിർണായകമായി.
മൂന്നാം ഗെയിമിൽ പോരാടാൻ പോലും സെന്നിനായില്ല. 11-21നാണ് മൂന്നാം ഗെയിമിൽ സെന്നിന്റെ തോൽവി. ഇതോടെ ബാഡ്മിന്റണിലെ ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു.