പാരീസ്: ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ മനിക ബത്ര. ഒളിമ്പിക്സ് ടേബിള്‍ ടെന്നീസില്‍ പ്രീക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മനിക സ്വന്തമാക്കിയത്.
ഫ്രഞ്ച് താരം പ്രിതിക പാവഡെയെ തോല്‍പ്പിച്ചാണ് മനിക പ്രീക്വാര്‍ട്ടറിലെത്തിയത്. നാല് ഗെയിമുകളില്‍ വിജയിച്ചാണ് താരം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ഫ്രഞ്ച് താരത്തിന് ഒരു ഗെയിമിലും മുന്നിലെത്താനായില്ല. സ്കോര്‍: 11-9, 11-6, 11-9, 11-7.