പാരീസ്: അച്ചടക്കലംഘനം നടത്തിയ ഇന്ത്യൻ വനിതാ ഗുസ്തി താരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാന്‍ ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷന് തീരുമാനിച്ചു. മത്സരശേഷം ഒളിംന്പിക് വില്ലേജിലേക്ക് പോകാതെ നേരെ ഹോട്ടലിലേക്ക് പോയ അന്തിം കോച്ച് ഭഗത് സിംഗിനെയും പരിശീലന പങ്കാളിയായ വികാസിനെയും കണ്ടിരുന്നു.
അവിടെ നിന്ന് അക്രഡിറ്റേഷന് കാര്‍ഡ് സഹോദരിക്ക് കൈമാറിയശേഷം ഒളിന്പിക് വില്ലേജില്‍ ചെന്ന് തന്റെ പരിശീലന സാമഗ്രികള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞുവിടുകയായിരുന്നു. ഗെയിംസ് വില്ലേജിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്തിമിന്റെ സഹോദരിയെ തടഞ്ഞുവച്ച് ഇന്ത്യൻ അധികൃതരെ വിവരമറിയിച്ചത്.
ഇതിന് പിന്നാലെയാണ് അന്തിമിന്റെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ താരുമാനിച്ചത്. 53 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ആദ്യം ഒളിന്പിക് യോഗ്യത നേടിയ താരമാണ് അണ്ടര്‍ 20 ലോക ചാമ്പ്യൻ കൂടിയായ അന്തിം പംഗല്‍.