പാരീസ്: ഒളിമ്പിക് ഫുട്ബോളിലെ നിര്‍ണായക മത്സരത്തിൽ അര്‍ജന്റീന ഇറാഖിനെ കീഴടക്കി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം.
തിയാഗോ അല്‍മാഡ, ലൂസിയാനോ ഗോണ്ഡോ, എസെക്വിയെല്‍ ഫെര്‍ണാണ്ടസ് എന്നിവർ അര്‍ജന്റീനയ്ക്കായി ഗോൾവല ചലിപ്പിച്ചു. ഐമന് ഹുസൈന്റെ വകയായിരുന്നു ഇറാഖിന്റെ ആശ്വാസ ഗോള്‍ നേടി.
ജയത്തോടെ അർജന്റീന നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അര്‍ജന്റീന തോൽവി വഴങ്ങിയിരുന്നു. 30 നു നടക്കുന്ന മൂന്നാം മത്സരത്തിൽ അർജന്റീന യുക്രെയിനെ നേരിടും.