പാരിസ്: ഒളിംപിക്സില്‍ മെഡൽ പ്രതീക്ഷയോടെയിറങ്ങിയ ഇന്ത്യയ്ക്ക് ഷൂട്ടിംഗ് റേഞ്ചിൽ നിരാശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ രമിത ജിന്‍ഡാല്‍- അര്ജുന് ബബുത സഖ്യവും ഇളവനില്‍ വാളറിവന് - സന്ദീപ് സിംഗ് സഖ്യവും ഫൈനൽ കാണാതെ പുറത്തായി.
രമിത- അര്ജുന് സഖ്യം 628.7 പോയിന്റോടെ ആറാം സ്ഥാനത്തും ഇളവനില്‍- സന്ദീപ് സഖ്യം 626.3 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ഫൈനല്‍ യോഗ്യത ലഭിക്കുക.
10 മീറ്റർ എയർ പിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്ജ്യോത് സിംഗ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭാകർ, റിഥം സാംഗ്വാൻ എന്നിവരും യോഗ്യതാ റൗണ്ടിൽ ഇന്ന് മത്സരിക്കും. 21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.