പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റോടെയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം.
ചൈനയുടെ യുകുൻ ലിയു സ്വർണം നേടിയപ്പോൾ യുക്രെയ്ൻ താരം സെർഹി കുലിഷ് വെള്ളി കരസ്ഥമാക്കി. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്.
പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്ജോത് സിംഗ് സഖ്യം ഇതേ ഇനത്തില്‍ മിക്സഡ് പോരാട്ടത്തിലുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.