പാരീസ്: ഒളിന്പിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിനു വിജയം.
മാലദ്വീപ് താരം ഫാത്തിമത്ത് നബാഹ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ:- 21-9, 21-6.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി. ബുധനാഴ്ചയാണ് രണ്ടാം മത്സരം.