പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി സെമിയിയില്‍ ജര്‍മനിയോട് പൊരുതി തോറ്റ് ഇന്ത്യ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജര്‍മനി മത്സരം സ്വന്തമാക്കിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ് ജർമൻ താരങ്ങൾ കളത്തിലിറങ്ങിയത്. പതിനെട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ജര്‍മനി സമനില കണ്ടെത്തി. പ്യെല്ലറ്റാണ് ജര്‍മനിക്കായി സ്കോര്‍ ചെയ്തത്.
തുടർന്ന് 27-ാം മിനിറ്റില്‍ ജര്‍മനിക്ക് അനുകൂലമായി അംപയര്‍ പെനല്‍റ്റി സ്ട്രോക്ക് വിധിച്ചു. സ്ട്രോക്ക് എടുത്ത റോഹെര്‍ പി.ആര്.ശ്രീജേഷിന് അവസരം നല്‍കാതെ പന്ത് പോസ്റ്റിലെത്തിച്ച് ജര്‍മനിക്ക് ലീഡ് സമ്മാനിച്ചു.
രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജര്‍മനി ലീഡ് എടുത്തെങ്കിലും വിട്ടു കൊടുക്കാൻ ഇന്ത്യ തയാറല്ലായിരുന്നു. സുഖ്ജിത്ത് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു.
എന്നാൽ നാലാം ക്വാർട്ടറിൽ ഗോൾ നേടി ജർമനി മത്സരം വിജയിച്ചു.