പാരീസ്: ഒളിമ്പിക്ക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. ജർമനിയെ ആറ്-നാല് എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് ദീപിക ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ദീപിക കുമാരി ദക്ഷിണ കൊറിയയുടെ സുഹ്യോന്‍ നാമിനെ നേരിടും. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
നേരത്തെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യയുടെ മനു ഭാകറിന് മെഡൽ നേടാനായിരുന്നില്ല. ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്ക്കുശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനുവിന് പക്ഷേ ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.