പാരീസ്: ഒളിമ്പിക്സ് പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ഫൈനലില്‍. പ്രാഥമിക റൗണ്ടിലെ രണ്ടാം ഹീറ്റ്സില്‍ അഞ്ചാമതെത്തിയതോടെയാണ് താരം ഫൈനലില്‍ കടന്നത്.
ഹീറ്റ്സില്‍ എട്ട് മിനിറ്റ് 15.43 സെക്കന്‍ഡിലാണ് അവിനാഷ് ഫിനിഷിംഗ് ലൈന്‍ കടന്നത്. പ്രാഥമിക റൗണ്ടിലെ മൂന്ന് ഹീറ്റ്സുകളിലായി ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്കാണ് ഫൈനല്‍ യോഗ്യത ലഭിക്കുന്നത്.
വ്യാഴാഴ്ചയാണ് 3000 മീറ്റര്‍ ചെയ്സ് ഫൈനല്‍. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ അവിനാഷ് മെഡല്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.