ParisOlympics2024
ഒ​ളി​മ്പി​ക്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍: എ​ച്ച്.​എ​സ്.​പ്ര​ണോ​യ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍
ഒ​ളി​മ്പി​ക്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍: എ​ച്ച്.​എ​സ്.​പ്ര​ണോ​യ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍
Thursday, August 1, 2024 3:39 AM IST
പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ മ​ല​യാ​ളി താ​രം എ​ച്ച്.​പ്ര​ണോ​യ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍. ഗ്രൂ​പ്പ് കെ​യി​ലെ മ​ത്സ​ര​ത്തി​ല്‍ വി​യ​റ്റ്‌​നാം താ​രം ഡി.​പി.​ലീ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് പ്ര​ണോ​യ് പ്രീ​ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട പ്ര​ണോ​യ് പി​ന്നീ​ടു​ള്ള ര​ണ്ട് ഗെ​യി​മു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഗെ​യി​മി​ല്‍ വി​യ​റ്റ്‌​നാം താ​രം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ല്‍ പ്ര​ണോ​യ് മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. സ്‌​കോ​ര്‍: 16-21,21-11, 21-12

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന്നെ ല​ക്ഷ്യ സെ​ന്‍ ആ​ണ് പ്ര​ണോ​യ് യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ന്‍ സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ത്സ​രം.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156