പാരീസ്: മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയിക്ക് ഒളിമ്പിക്സിൽ വിജയത്തുടക്കം. ജർമൻ താരം ഫാബിയൻ റോത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ഒളിമ്പിക്സിലേക്കുള്ള തന്റെ വരവ് അറിയിച്ചത്.
21-18, 21-12 എന്ന സ്കോറിനാണ് പ്രണോയ് വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ വിയറ്റ്നാമിന്റെ ഡുക് പാറ്റിനെ പ്രണോയി നേരിടും.
നേരത്തെ വനിതാ താരം പി.വി.സിന്ധുവും വിജയിച്ചിരുന്നു. മാലദ്വീപിന്റെ ഫാത്തിമാത് അബ്ദുള്‍ റസാഖിനെ 21-9, 21-6 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.