പാരീസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം അന്തിം പംഗല്‍ ഇന്ന് ഗോദയിലിറങ്ങും. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ആണ് അന്തിം പംഗല്‍ മത്സരിക്കുന്നത്.
പ്രീക്വാര്‍ട്ടറിലാണ് താരത്തിന്റെ ആദ്യ മത്സരം. തുര്‍ക്കിയുടെ സെയ്നപ് യെറ്റ്ഗില്‍ ആണ് എതിരാളി.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ശേഷമാണ് മത്സരം. ഗുസ്തിയില്‍ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിന് പിന്നാലെ അന്തിം പംഗലും മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.