പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം ഫുട്ബോളില്‍ സ്വര്‍ണം നേടി സ്പെയിന്. ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് സ്പെയിന് സ്വര്‍ണം നേടിയത്.
മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സ്പെയിന് വിജയിച്ചത്. സെര്‍ജിയോ കമെലൊ, അലക്സ് ബെയ്ന, ഫെര്‍മിന്‍ ലോപസ് എന്നിവരാണ് സ്പെയിന് വേണ്ടി ഗോളുകള്‍ നേടിയത്.
ജീന്‍ ഫിലിപ് മറ്റേറ്റ മാഗ്നസ് അക്ലിയോചെ. എന്‍സെ മില്ലട്ട് എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. എക്സ്ട്രാ ടൈം വരെ നീണ്ട ത്രില്ലറിനൊടുവിലാണ് സ്പെയില്‍ ജേതാക്കളായത്.
32 കൊല്ലത്തിന് ശേഷമാണ് സ്പെയിന് ഒളിമ്പിക്സ് പുരുഷ ഫുട്ബോളില്‍ സ്വര്‍ണം നേടുന്നത്. മൊറോക്കോയാണ് വെങ്കലം നേടിയത്.