പാരിസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിൽ. ഫൈനലിലെത്താൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ മാർക്ക് ആദ്യ ത്രോയിൽ തന്നെ മറികടന്നാണ് നീരജിന്റെ രാജകീയ ഫൈനൽ പ്രവേശം. 89.34 മീറ്ററായിരുന്നു താരം കുറിച്ചത്.
അതേസമയം, ഗ്രൂപ്പ് ബിയിൽ നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ പാക് താരം അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ ആണ് നദീം കുറിച്ചത്.
നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേരാണ് ഫൈനലിലെത്തുക.
അതേസമയം, എ ഗ്രൂപ്പില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജനയ്ക്ക് യോഗ്യതാ മാര്‍ക്ക് മറികടക്കാനായില്ല.