പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ ഗുസ്തിയില്‍ ഇന്ത്യൻ പ്രതീക്ഷയായി നിഷ ദഹിയ. വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിഷ ദഹിയ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പിച്ചു.
പ്രീ ക്വാര്‍ട്ടറില്‍ യുക്രെയ്ന് താരം സോവ റിസ്കോ ടെറ്റിയാനെതിരെ 6-4നാണ് ദഹിയയുടെ ജയം. 1-4ന് പിന്നിൽനിന്നശേഷമായിരുന്നു ദഹിയയുടെ തിരിച്ചുവരവ്.
ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകാണ് നിഷ ദഹിയക്ക് എതിരാളി.