പാരീസ്: ഒളിമ്പിക്സ് 57 കിലോഗ്രാം ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്റാവത് അയോഗ്യതയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് ഭാരപരിശോധനയിൽ 61.5 കിലോഗ്രാമായിരുന്നു അമന്റെ ഭാരം.
തുടർന്ന് അടുത്ത 10 മണിക്കൂറിൽ കഠിനാധ്വാനം ചെയ്ത് 4.6 കിലോഗ്രാം കുറച്ചെന്ന് അമൻ പറഞ്ഞു. ഈ 10 മണിക്കൂറിനിടെ നിയന്ത്രിതമായ അളവിൽ ചെറു ചൂടുവെള്ളവും തേനും ചെറിയ അളവിൽ കാപ്പിയും മാത്രമാണ് നൽകിയതെന്ന് അമന്റെ കോച്ചു പറഞ്ഞു.
പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ തകർത്താണ് ഈ ഇരുപത്തിയൊന്നുകാരൻ മെഡൽ നേടിയത്. 100 ഗ്രാം അധിക ശരീരഭാരം കാരണം വനിതാ ഗുസ്തി ഫൈനലിന് മുമ്പ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു.