ParisOlympics2024
വി​ജ​യ ശ്രീ​ജേ​ഷ്...,ഇ​ന്ത്യ​യ്ക്ക് ഹോ​ക്കി​യി​ൽ വെ​ങ്ക​ലം
വി​ജ​യ ശ്രീ​ജേ​ഷ്...,ഇ​ന്ത്യ​യ്ക്ക് ഹോ​ക്കി​യി​ൽ വെ​ങ്ക​ലം
Thursday, August 8, 2024 7:41 PM IST
പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ങ്ക​ലം. സ്പെ​യി​നി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ തി​ള​ക്ക​മു​ള്ള വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​ത്.

ഇ​തോ​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി താ​രം ശ്രീ​ജേ​ഷി​ന് പാ​രീ​സി​ൽ​നി​ന്നും ത​ല​യെ​ടു​പ്പോ​ടെ മ​ട​ങ്ങാം. ശ്രീ​ജേ​ഷി​ന്‍റെ ത​ക​ർ​പ്പ​ൻ സേ​വു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ നേ​ടി​യ വെ​ങ്ക​ല മെ​ഡ​ൽ പാ​രീ​സി​ലും ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​നു നി​ല​നി​ർ​ത്താ​നാ​യി. ഇ​തോ​ടെ പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് നാ​ല് മെ​ഡ​ലു​ക​ൾ ആ​യി.

ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ 18-ാം മി​നി​റ്റി​ൽ മാ​ർ​ക്ക് മി​റാ​ല​സി​ലൂ​ടെ​യാ​ണ് സ്പെ​യി​ൻ ഗോ​ൾ നേ​ടി​യ​ത്. ഒ​രു പെ​നാ​ൽ​റ്റി സ്ട്രോ​ക്കി​ലൂ​ടെ ആ​യി​രു​ന്നു ഈ ​ഗോ​ൾ. ര​ണ്ടാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ നി​ന്ന് ഇ​ന്ത്യ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ക​ളി​യി​ലേ​ക്ക് മടങ്ങിയെത്തിയത്.

മൂ​ന്നാം പാ​ദ​ത്തി​ൽ മ​റ്റൊ​രു മി​ക​ച്ച പെ​നാ​ൽ​റ്റി കോ​ർ​ണ​റി​ൽ നി​ന്ന് ഹ​ർ​മ​ൻ​പ്രീ​ത് ഇ​ന്ത്യ​ക്ക് ലീ​ഡും ന​ൽ​കി. താ​ര​ത്തി​ന്‍റെ ഈ ​ഒ​ളി​ന്പി​ക്സി​ലെ ഒ​മ്പ​താം ഗോ​ളാ​യി​രു​ന്നു ഇ​ത്.

സെ​മി ഫൈ​ന​ലി​ൽ ജ​ർ​മ​നി​യോ​ട് 3-2ന് ​തോ​റ്റാ​ണ് വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ​യെ​ത്തി​യ​ത്.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156