പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ അമൻ സെഹ്റാവത്ത് സെമിയിൽ പുറത്ത്. 10 - 0 നാണ് ജപ്പാനീസ് താരം റെയ് ഹിഗുച്ചിയുടെ വിജയം.
അർമേനിയൻ താരം സലിംഖാന് അബെർകോവിനെ 11-0 ന് തോൽപിച്ചാണ് അമൻ സെമിയിൽ കടന്നത്. സലിം ഖാനെതിരെ പുലര്‍ത്തിയ ആധിപത്യം തുടരാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല.
മത്സരം തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കിടെ തന്നെ ഹിഗുച്ചി അമനെ മലര്‍ത്തിയടിച്ചു. ഇനി വെങ്കലത്തിന് വേണ്ടി അമന് മത്സരിക്കാം.