പാരീസ്: 2024 പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി. സെൻ നദിക്കരയിൽ താരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ 78 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ടെന്നിസ് താരം എ. ശരത് കമലും ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ദേശീയ പതാകയേന്തും. ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. നാളെത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ല.
മാർച്ച് പാസ്റ്റിൽ ഒന്നാമതായി ഗ്രീസും രണ്ടാമതായി ദക്ഷിണാഫ്രിക്കയും അണിനിരന്നു. 64-ാം രാജ്യമായാണ് ഇന്ത്യ മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായിട്ടാണ് കായിക താരങ്ങളുടെ മാർച്ച്പാസ്റ്റ്.
ഐഫൽ ടവറിനു മുന്നിൽ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും.