പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗിൽ വനിതകളുടെ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയേകി യുവതാരം മനു ഭാക്കര്‍. താരം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്കു യോഗ്യത നേടി. താരം 580-27 പോയിന്റുകള്‍ നേടിയാണ് ഫൈനലുറപ്പിച്ചത്.
യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് മനു ഇന്ത്യയുടെ ആദ്യത്തെ മെഡലിന് ഒരുപടി കൂടി അടുത്തിരിക്കുന്നത്. ഈയിനത്തില്‍ റിതം സാങ്വാനും ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ല. 15ാം സ്ഥാനത്തേക്കു റിതം പിന്തള്ളപ്പെടുകയായിരുന്നു.
ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നാണ് ഫൈനൽ. 2020ല്‍ ടോക്യോ ഒളിംപിക്സില്‍ മൂന്ന് വിഭാഗത്തില്‍ മത്സരിച്ച മനുവിനു ഒന്നിലും ഫൈനലിലെത്താന്‍ സാധിച്ചിരുന്നില്ല.