പാരീസ്: ഒളിമ്പിക്സ് പുരുഷ വിഭാഗം സെമിഫൈനലില്‍ പോരുതി തോറ്റ ഇന്ത്യ ഇനി വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും. സ്പെയിനാണ് എതിരാളി. വ്യാഴാഴ്ചയാണ് വെങ്കലമെഡലിനായുള്ള മത്സരം.
ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ മെഡല്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലായിരിക്കും മൈതാനത്തിറങ്ങുക. ജര്‍മനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.
സെമിയില്‍ നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടതോടെയാണ് സ്പെയിന് വെങ്കല മെഡല്‍ പോരാട്ടത്തിനെത്തിയത്. എതിരില്ലാത്ത നാല് ഗോളിനാണ് സ്പെയിന് പരാജയപ്പെട്ടത്.