ParisOlympics2024
നീ​ര​ജ് വീ​ണ്ടും മി​ടു​ക്ക് കാ​ണി​ച്ചു; വി​ജ​യ​ത്തി​ൽ ഇ​ന്ത്യ ആ​ഹ്ലാ​ദി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
നീ​ര​ജ് വീ​ണ്ടും മി​ടു​ക്ക് കാ​ണി​ച്ചു; വി​ജ​യ​ത്തി​ൽ ഇ​ന്ത്യ ആ​ഹ്ലാ​ദി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Friday, August 9, 2024 7:27 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ഇ​ന്ത്യ​ന്‍ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വീ​ണ്ടും ഒ​രു ഒ​ളി​മ്പി​ക്സ് വി​ജ​യ​വു​മാ​യി നീ​ര​ജ് തി​രി​ച്ചെ​ത്തി​യ​തി​ല്‍ ഇ​ന്ത്യ ആ​ഹ്ലാ​ദി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. വെ​ള്ളി നേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

നീ​ര​ജ് ചോ​പ്ര മി​ക​ച്ച വ്യ​ക്തി​ത്വ​മാ​ണ്. നീ​ര​ജ് വീ​ണ്ടും ത​ന്‍റെ മി​ടു​ക്ക് കാ​ണി​ച്ചു. വ​രാ​നി​രി​ക്കു​ന്ന എ​ണ്ണ​മ​റ്റ അ​ത്‌​ല​റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തി​ന് അ​ദ്ദേ​ഹം പ്ര​ചോ​ദ​ന​മാ​വ​ട്ടെ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ചു.

ഒ​ളി​മ്പി​ക്സ് ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് വെ​ള്ളി മെ​ഡ​ലാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടാം ശ്ര​മ​ത്തി​ൽ 89.45 മീ​റ്റ​ർ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് നീ​ര​ജ് ചോ​പ്ര ഇ​ന്ത്യ​യ്ക്കാ​യി വെ​ള്ളി എ​റി​ഞ്ഞി​ട്ട​ത്.

നീ​ര​ജി​ന്‍റെ ആ​ദ്യ ശ്ര​മം ഫൗ​ളാ​യി​രു​ന്നു. ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് നീ​ര​ജ് 89. 45 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ​ത്. ഇ​തോ​ടെ നീ​ര​ജ് ര​ണ്ടാം സ്വാ​ന​ത്ത് എ​ത്തി. തു​ട​ർ​ന്നു​ള്ള നാ​ല് ശ്ര​മ​ങ്ങ​ളും ഫൗ​ളാ​യി​രു​ന്നു.

പാ​രീസ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ വെ​ള്ളി മെ​ഡ​ലാ​ണ് ജാ​വ​ലി​ൻ ത്രോ​യി​ലൂ​ടെ നീ​ര​ജ് നേ​ടി​യ​ത്. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം മെ​ഡ​ൽ നേ​ട്ട​വു​മാ​ണ് ഇ​ത്.

പാ​ക്ക് താ​രം അ​ർ​ഷാ​ദ് ന​ദീം ഒ​ളി​മ്പി​ക്സ് റെ​ക്കോ​ഡോ​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ശ്ര​മ​ത്തി​ൽ 92.97 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് പാ​ക്ക് താ​രം സ്വ​ർ​ണം നേ​ടി​യ​ത്.

2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ഇ​ന്ത്യ​യ്ക്കാ​യി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 87.58 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ നീ​ര​ജ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.
Medal standings
COUNTRYGoldSilverBronzeTotal
China40272491
America404442126
Japan20121345
Australia18191653
France16242262
Britain14222965
India0156