പാരീസ്: പാരീസ് ഒളിന്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യൻ താരം രമിത ജിൻഡാൽ ഫൈനലിൽ. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് രമിതയുടെ നേട്ടം.
യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്താണ് രമിത എത്തിയത്. മറ്റൊരു താരം ഇളവേനിൽ വാളറിവൻ ഫൈനലിൽ എത്താതെ പുറത്തായി.
ഒളിന്പിക്സ് ഷുട്ടിംഗ് ഫൈനലിൽ എത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയാണ് രമിത. തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ പോരാട്ടം.