പാരീസ്: ഒളിന്പിക്സ് പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെൻയെ വീഴ്ത്തിയാണ് ലക്ഷ്യ സെമി ഉറപ്പിച്ചത്.
സ്കോർ: 19-21, 21-15, 21 -12. ആദ്യ ഗെയിം നഷ്ടമായശേഷം തകർപ്പൻ തിരിച്ചുവരവാണ് ലക്ഷ്യസിംഗ് നടത്തിയത്. ഈ ജയത്തോടെ ഒളിമ്പികിസ് ബാഡ്മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍.
മലയാളി താരം എച്ച്.എസ്. പ്രണോയിയെ തോൽപ്പിച്ചാണ് ലക്ഷ്യ ക്വാർട്ടറിൽ പ്രവേശിച്ചത്.