പാരീസ്: പാരീസിൽ ഒളിമ്പിക്സ് 2024 ന് വർണാഭമായ തുടക്കം. ഒരു മിനിറ്റിലധികം നീണ്ടുനിന്ന ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ആമുഖ വീഡിയോയ്ക്ക് ശേഷം ഓരോ രാജ്യങ്ങളുടെയും താരങ്ങളുമായി മാർച്ച് പാസ്റ്റ് ആരംഭിച്ചു. ഗ്രീസ് താരങ്ങളുടെ വരവോടെയാണ് മാർച്ച് പാസ്റ്റിന് തുടക്കമിട്ടത്.
പിന്നാലെ ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള ബോട്ട് സെയ്ന് നദിയിലൂടെ കടന്നുപോയി.
പി.വി. സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്. 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഐഫൽ ടവറിനു മുന്നിൽ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും.
ആകെ 117 താരങ്ങളാണ് ഇന്ത്യയ്ക്കായി ഒളിന്പിക്സിൽ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.