പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. 10 മീറ്റർ മിക്സഡ് എയര്‍ പിസ്റ്റൽ ടീമിനത്തില്‍ മനു ഭാകര്‍- സരഭ്ജോത് സിംഗ് സഖ്യം വെങ്കലം സ്വന്തമാക്കി.
ദക്ഷിണ കൊറിയയുടെ വോൻഹോ ലീ - യേ ജിൻ ഒ സഖ്യത്തെയാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. സ്കോർ; 16-10
പാരിസിലെ ഇരട്ട വെങ്കല നേട്ടത്തോടെ ഒരു ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റിക്കാര്‍ഡ് മനു ഭാകര്‍ സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വ്യക്തിഗത ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു.