ന്യൂഡല്‍ഹി: അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട് രംഗത്ത്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും ഫെഡറേഷന് അധ്യക്ഷന്‍ സഞ്ജയ് സിംഗ് ഒളിന്പിക്സ് ഗ്രാമത്തില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം.
ഒളിമ്പിക് വില്ലേജില്‍ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്റെ സാന്നിധ്യം ദുരൂഹതയുള്ളതാണെന്ന് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ഹൈക്കോടതിയില്‍ ആക്ഷേപമുയര്‍ത്തി. ഒളിമ്പിക് വില്ലേജിലെത്തി സഞ്ജയ് സിംഗ് ദുരൂഹ തീരുമാനങ്ങളെടുക്കാന്‍ ഇടപെട്ടുവെന്നും ഹർജിയിൽ പറയുന്നു.
ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ബജ്റംഗ് പൂനിയ, വിനേഷ് ഫോഗോട്ട് എന്നിവര്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 2023 ഡിസംബറിൽ ഗുസ്തി ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു.