ന്യൂഡൽഹി: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ഏറെ സ്പെഷ്യലാണെന്ന് നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
ഒളിമ്പിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ ഹോക്കി ടീം തിളങ്ങുകയാണെന്നും ഒളിമ്പിക്സിലെ തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമായതിനാല്‍ ഇത് ഏറെ സ്പെഷ്യലാണെന്നും മോദി പറഞ്ഞു. തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണിത്. ടീം അംഗങ്ങളുടെ ഒത്തിണക്കവും കഴിവും പ്രയത്നവുമാണ് വിജയത്തിന് ആധാരം.
വലിയ പോരാട്ടമാണ് അവര്‍ കാഴ്ചവച്ചത്. എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഹോക്കിയുമായി എല്ലാ ഇന്ത്യക്കാര്‍ക്കും വൈകാരിക ബന്ധമുണ്ടെന്നും ഈ വിജയം നമ്മുടെ രാജ്യത്തെ യുവാക്കളെ ഹോക്കിയോട് കൂടുതല്‍ അടുപ്പിക്കുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകർത്താണ് ഇന്ത്യ വെങ്കലം നേടിയത്.