പാരിസ്: ഒളിമ്പിക്സിൽ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ മീരഭായ് ചാനുവിന് മെഡലില്ല. ആകെ 199 കിലോഗ്രം ഭാരം ഉയർത്തിയ മീരഭായ് നാലമതായാണ് ഫിനിഷ് ചെയ്തത്.
ഈ ഇനത്തിൽ ചൈനയുടെ ഹൗ ഷിഹുയി സ്വർണം നേടി. റൊമാനിയൻ താരം കാംബൈ വലെന്റിന രണ്ടാം സ്ഥാനത്തായി. തായിലൻഡിന്റെ ഖാംബോവയ്ക്കാണ് വെങ്കലം.
ക്ലീൻ ആൻഡ് ജെർക്കിൽ മീരഭായ്ക്ക് ആദ്യ ശ്രമത്തിൽ 111 കിലോഗ്രാം ഉയർത്താനായില്ല. രണ്ടാം ശ്രമത്തിൽ 111 ഉയർത്തിയതോടെ മീരഭായ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അവസാന ശ്രമം 114 കിലോഗ്രാം പരാജയപ്പെട്ടതോടെ മീരഭായ് നാലാമത് ഫിനിഷ് ചെയ്യുകയായിരുന്നു.