പാരീസ്: പാരീസ് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ഗ്രേറ്റ് ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം.
നിശ്ചത 60 മിനിറ്റില്‍ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മലയാളി താരം പി.ആര്. ശ്രീജേഷിന്റെ മികച്ച സേവുകളാണ് ഇന്ത്യക്ക് രക്ഷയായത്.
ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ശ്രമങ്ങളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ ബ്രിട്ടന്റെ മൂന്നാം ശ്രമം ലക്ഷ്യം കാണാതെ പോയി. ഇതോടെ പതറിയ ബ്രിട്ടന്റെ നാലാമത്തെ ഷോട്ട് ശ്രീജേഷ് തടഞ്ഞതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി.
ഇന്ത്യക്കായി ഹര്‍മന്‍പ്രീതാണ് ആദ്യം ഗോള്‍ നേടിയത്. പിന്നാലെ ബ്രിട്ടന് ഗോള്‍ മടക്കി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ജർമനി x അർജന്റീന മത്സര വിജയികളെയാണ് ഇന്ത്യ സെമിയിൽ നേരിടേണ്ടത്.