നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്തു, ത​ട​യ​ണയി​ൽ​വീ​ണ മൊ​പ്പെ​ഡ് യാ​ത്രി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, July 27, 2024 1:31 AM IST
ആ​ല​ത്തൂ​ർ: എ​ടാം​പ​റ​മ്പ് ത​ട​യ​ണ​യി​ൽ അ​ക​പ്പെ​ട്ട മൊ​പ്പെ​ഡ് ക​ര​ക്കെ​ത്തി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ. പ​റ​ക്കു​ന്നം കോ​ള​നി​യി​ൽ​നി​ന്നും എ​ടാം പ​റ​മ്പ് ത​ട​യ​ണ​വ​ഴി മൊ​പ്പ​ഡു​മാ​യി യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചു​ള്ളി​മ​ട സ്വ​ദേ​ശി​യാ​യ പൊ​ന്നു​മ​ണി

ത​ട​യ​ണ​യി​ൽ​പെ​ട്ട​ത്. ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി. ത​ട​യ​ണ​യി​ലെ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ട​തി​നാ​ൽ ആ​ദ്യം ആ​രും ഇ​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് കൈ​കോ​ർ​ത്തു​പി​ടി​ച്ച് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു.


ത​ട​യ​ണ​യി​ൽ​പ്പെ​ട്ട മൊ​പ്പെ​ഡി​നു അ​ടു​ത്തേ​ക്ക് ഇ​വ​ർ എ​ത്തു​ക​യും ബൈ​ക്കി​ൽ പി​ടി​ച്ചു​നി​ന്ന പൊ​ന്നു​മ​ണി​യെ ഉ​ൾ​പ്പെ​ടെ കൈ​പി​ടി​ച്ച് വ​ലി​ച്ചു ക​ര​യ്ക്കെ​ത്തി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഏ​ടാം​പ​റ​മ്പ് ത​ട​യ​ണ ക​ര​ക​വി​ഞ്ഞ​തോ​ടെ പ​ല​രും മ​റ്റു വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര. ഇ​തു​വ​ഴി വ​ന്ന മൊ​പ്പ​ഡ് യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​മെ​ന്നു വി​ചാ​രി​ച്ചെ​ങ്കി​ലും ബാ​ല​ൻ​സ് തെ​റ്റി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.