മുണ്ടൂരിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
1451441
Saturday, September 7, 2024 11:42 PM IST
മുണ്ടൂർ: ലിമിറ്റഡ് സ്റ്റോപ്പ് ബസി ടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീം മകൻ മുഹമ്മദ് അഫ്താബ്(20) ആണ് മരിച്ചത്.
തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പെട്രോൾ പമ്പ് പരിസരത്തെ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപത്തായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഐഇ എസ് എൻജിനീയറിംഗ് കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.
തൃശൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ജോണീസ് ലിമിറ്റഡ് സ്റ്റോപ്പ് ബസിനടിയിൽ അഫ്താമ്പിന്റെ ബൈക്ക് കുടുങ്ങുകയായിരുന്നു. പേരാമംഗലം പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു. ഉമ്മ: ഫാത്തിമ.
സഹോദരൻ: ഹയാൻ. കബറടക്കം പിന്നീട്.