വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു
1451183
Friday, September 6, 2024 11:14 PM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കാഞ്ഞിരം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു.
പൊറ്റശേരി കുമ്പളംചോല കുപ്പത്ത് ബാലന്റെ മകൻ രജീഷ്(36) ആണ് മരിച്ചത്. ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു മറിയുകയായിരുന്നു. കൂടെ യാത്രചെയ്തിരുന്ന വിനോദ് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. കാഞ്ഞിരപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും റോഡരികിൽനിന്നും റോഡിലേക്കു കയറിയ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.