ഇഎസ്എ: ആശങ്കകൾ ചർച്ചചെയ്ത് ഇരുന്പകച്ചോലയിൽ കർഷകയോഗം
1450927
Friday, September 6, 2024 12:06 AM IST
മണ്ണാർക്കാട്: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പുതിയ ഇഎസ്എ നോട്ടിഫിക്കേഷനിൽ ജനവാസ, കാർഷിക മേഖലകൾ ഉൾപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കിഫയുടെ നേതൃത്വത്തിൽ കർഷകരുടെ യോഗം ചേർന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പാലക്കയം വില്ലേജിൽപെട്ട കാർഷിക ജനവാസമേഖലയെ ഒഴിവാക്കിക്കിട്ടുന്നതിനും പൊറ്റശ്ശേരി വില്ലേജിലെ ജനവാസമേഖലകളെ ഉൾപ്പെടുത്തിയതിനെതിരെയും തുടർനടപടികളെപ്പറ്റി ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം വിളിച്ചത്. ഇരുമ്പകച്ചോല നിർമല സ്കൂളിൽ നടന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 7,8 വാർഡുകളിലെ കർഷകരുടെ യോഗം കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു.
കിഫ ജില്ലാ കോ- ഓർഡിനേറ്റർ ജോമി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റെജി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി ടോമി, വാർഡ് മെംബർ മിനിമോൾ, മാത്തച്ചൻ കിഴക്കേക്കര, ജിമ്മിച്ചൻ വട്ടവനാൽ, വികാസ് ജോസ് എന്നിവർ പ്രസംഗിച്ചു.