മുല്ലാസ് ഹോം സെന്റർ ഉദ്ഘാടനം ചെയ്തു
1450917
Friday, September 6, 2024 12:06 AM IST
മണ്ണാർക്കാട്: നവീകരിച്ച മുല്ലാസ് ഹോം സെന്റർ പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. അക്ബർ ഫെയ്മസ് ആദ്യവില്പന ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ് രമേശ് പൂർണിമ, പ്രസിഡന്റ് ബിനീഷ് പഴേരി, യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ യൂണിയൻ എന്നിവർ നിർവഹിച്ചു.
ഒന്നാം സമ്മാനം അർജുൻ പൂവക്കാട്ടിൽ, രണ്ടാം സമ്മാനം ശിവകുമാർ തട്ടക്കാട്, മൂന്നാം സമ്മാനം ലില്ലിക്കുട്ടി കരിയാകുഴിയിൽ എന്നിവർ അർഹരായി. ഓണക്കാലത്ത് ആകർഷകമായ ഓഫറുകളാണ് മുല്ലാസ് ഹോം സെന്ററിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി പറഞ്ഞു. ജോർജ് മുല്ലപ്പള്ളി, ജോസ് മുല്ലപ്പള്ളി, ബാവിക്ക, മാനേജർ കലേഷ് തുടങ്ങിയവർ പങ്കെടുത്തു.