കുമരംപുത്തൂർ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കുമരംപുത്തൂർ യുപി സ്കൂൾ പ്രഥമ പ്രധാന അധ്യാപകനുംകവിയും എഴുത്തുകാരനുമായ ശ്രീധരൻ മാസ്റ്ററെ ആദരിച്ചു. കെപിഎസ് പയ്യനടം സ്നേഹോപഹാരം നൽകി. ചടങ്ങിൽ ലയൺസ്ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയിൽ അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ കെ വിനോദ് കുമാർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. മോഹൻ മാസ്റ്റർ, ഉണ്ണിക്കുട്ടൻ മാസ്റ്റർ, ശ്രീകുമാരൻ മാസ്റ്റർ. ലയൺസ് ക്ലബ്ബ് സോണൽ ചെയർപേഴ്സൺ ബാബു മൈക്രോടെക്, ലയൺസ് ക്ലബ് സെക്രട്ടറി വി.എസ്. സുരേഷ്, ചാർട്ടർ പ്രസിഡന്റ് ദേവദാസ്, ലയൺസ് ക്ലബ് വൈസ് പ്രസിഡന്റുമാരായ കെ.വി.ആർ. റസാക്ക്. മധുസൂദനൻ. ജോയിന്റ് സെക്രട്ടറി പ്രവീൺ മറ്റു ഭാരവാഹികളായ രവിചന്ദ്രൻ. സാജു ജേക്കബ്, അൻസ് മോൻ, ശിവദാസൻ, പി.എസ്. പ്രസാദ്, കെ.വി. ഹംസ, ഹരിദാസ് പ്രസംഗിച്ചു.