മേട്ടുപ്പാളയത്ത് പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു
1450919
Friday, September 6, 2024 12:06 AM IST
തത്തമംഗലം: മേട്ടുപ്പാളയത്ത് ജലഅഥോറിറ്റി പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു. മേട്ടുപ്പാളയം ഗുരുസ്വാമിയാർ മഠത്തിനു സമീപത്ത് ഇന്നലെ ഉച്ചക്കാണ് പൈപ്പ് പൊട്ടിയത്. ചിറ്റൂർ ജല അഥോറിറ്റി കാര്യാലയത്തിൽ വിവരം അറിയിച്ചെങ്കിലും ഇന്നലെ രാത്രിവരേയും സ്ഥലത്ത് ആരും എത്താത്തത് സമീപവാസികളുടെ പ്രതിഷേധത്തിനിടയാക്കി. റോഡ് നിറഞ്ഞൊഴുകുന്ന ജലം വയലുകളിലാണ് എത്തുന്നത്. പൈപ്പു പൊട്ടിയതിനാൽ ഗാർഹിക കണക്ഷനുകളിൽ ജലം കുറഞ്ഞാണ് എത്തുന്നത്.