അധ്യാപകദിനം ആഘോഷിച്ചു
1450921
Friday, September 6, 2024 12:06 AM IST
കോയമ്പത്തൂർ: അധ്യാപകദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ വസന്തകുമാറിന് മികച്ച അധ്യാപകനുള്ള അവാർഡ് നൽകി ആദരിച്ചു. ഈ വർഷം കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള അഞ്ച് അധ്യാപകരെയാണ് ഈ പുരസ്കാരത്തിന് വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തത്. 25 വർഷമായി വാൽപ്പാറ എസ്റ്റേറ്റ് പ്രദേശത്തെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന വസന്തകുമാർ വിദ്യാഭ്യാസരംഗത്ത് നൽകിയ സമഗ്ര സംഭാവനകളെ ആസ്പദമാക്കിയാണ് അവാർഡ്.
കോയമ്പത്തൂർ: റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ എലൈറ്റിന്റെ ആഭിമുഖ്യത്തിൽ കോയമ്പത്തൂർ രാജ സ്ട്രീറ്റിലുള്ള സിസിഎംഎ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകദിനാഘോഷം നടന്നു. കോർപറേഷൻ കമ്മീഷണർ എം. ശിവഗുരു പ്രഭാകരൻ മുഖ്യാതിഥിയായി.
റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ എലൈറ്റ് പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി സെന്തിൽ വേലൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 2023-24 അധ്യയന വർഷത്തെ സംസ്ഥാന ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നിലവിലുള്ളതും വിരമിക്കുന്നതുമായ അധ്യാപകർക്കുള്ള അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു,