ബാസ്കറ്റ്ബോൾ ടൂർണമെന്റ്
1450662
Thursday, September 5, 2024 1:56 AM IST
മലന്പുഴ: മദർ മേരി ശന്താൾ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് മലന്പുഴ ഐസിഎസ്ഇ, ഐഎസ്സി കോണ്വന്റ്് സ്കൂളിൽ നടത്തി. എസ്എബിഎസ് വിമൽ റാണി പ്രൊവിൻസിന് കീഴിലുള്ള തമിഴ്നാട,് കേരളം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ മാറ്റുരച്ച ടൂർണമെന്റ് ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി വിനീഷ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ റോസ്ലിൻ മൂത്തേടൻ, എസ്എബിഎസ് എഡ്യുക്കേഷണൽ കൗണ്‍സിലർ സിസ്റ്റർ ലിൻസ ആട്ടോക്കാരൻ, എംഎഫ് സുപ്പീരിയർ ഫാ. വിൽസണ്‍ എന്നിവർ വിശിഷ്ടാതിഥികളായി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മലന്പുഴ നിർമലമാത കോണ്വന്റ്് സ്കൂളും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ നിർമലമാത വെള്ളലൂരും ഒന്നാം സ്ഥാനം നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ രണ്ടാംസ്ഥാനവും നിർമലമാത വെള്ളല്ലൂരിനാണ്. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം സിസ്റ്റർ ലിൻസ ആട്ടോക്കാരൻ നിർവഹിച്ചു. നിർമലമാത സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൂന പരിപാടികൾക്ക് നേതൃത്വം നൽകി.