മല​മ്പു​ഴ: വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപിയുടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി തു​ട​ങ്ങി.​ മ​ല​മ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ആ​ന​ക്ക​ല്ലി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ക​ണ്ട് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സിലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.​

ബ്ലോക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ വാ​സു, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ. ​കോ​യ​ക്കു​ട്ടി, യുഡിഎ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ. ​ശി​വ​രാ​ജേ​ഷ്, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ബി.​ രാ​ധാ​കൃ​ഷ്ണ​ൻ, മ​ല​മ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ഷി​ജു, അ​ക​ത്തേ​ത്ത​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​ർ, മ​ഹി​ള കോ​ൺ​ഗ്ര​സി​ന്‍റേയും, യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റേയും നേ​താ​ക്ക​ന്മാ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യ്ക്ക് 1600 കോ​ടി രൂ​പ​യു​ടെ സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​താ​യി എംപി അ​റി​യി​ച്ചു.​ക​ഞ്ചി​ക്കോ​ട് പു​തു​ശേരി​യി​ൽ ദേ​ശീ​യ വ്യ​വ​സാ​യ ഇടനാ​ഴി​ക്ക് 3800കോ​ടി രൂ​പ​യു​ടെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചു. പാ​ല​ക്കാ​ട് റെ​യി​ൽ​വെ പി​റ്റ് ലൈ​ൻ നി​ർ​മാണം 47 കോ​ടി രൂ​പ ചെല​വി​ൽ 2025 ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​കും.

ഇ​തോ​ടെ പു​തി​യ​താ​യി​ ഒ​രു ഡ​സ​ൻ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്കാ​നാ​കും. 72 കോ​ടി​യു​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ർ​മാണം പൂ​ർ​ത്തി​യാ​യി. 3 ചാ​ന​ൽ ഉ​ള്ള എ​ഫ്എം സ്റ്റേ​ഷ​ൻ പാ​ല​ക്കാ​ടി​ന് അ​നു​മ​തി​യാ​യി. മ​ല​മ്പു​ഴ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടാ​ന​ക​ളി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നാ​യി ലോ​ക്സ​ഭ​യി​ൽ ശ​ബ്ദം ഉ​യ​ർ​ത്തു​മെ​ന്നും കൂ​ട്ടിച്ചേർത്തു.