ഭവാനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ആദിവാസിവീട്ടമ്മ മരിച്ചു
1450686
Thursday, September 5, 2024 2:50 AM IST
അഗളി: ഭവാനിപ്പുഴ മുറിച്ചുകിടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ആദിവാസിവീട്ടമ്മ മരിച്ചു. അട്ടപ്പാടി ചിറ്റൂർ കട്ടേക്കാട് ഊരിൽ രംഗസ്വാമിയുടെ ഭാര്യ പുഷ്പ(ജക്കി-56) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാകാം ഒഴുക്കിൽപ്പെട്ടതെന്നാണ് കരുതുന്നത്.
വർഷങ്ങളായി ഇവർ കക്കുപ്പടി ഊരിലാണ് താമസം. പൊട്ടിക്കല്ലിലുള്ള ബന്ധുക്കളെ കാണുന്നതിനും കൃഷിസ്ഥലം നോക്കുന്നതിനുമായി പോയതായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. പുഷ്പയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തി. ഇതിനിടെ ഭവാനിപ്പുഴയിൽ മൂന്നു കിലോമീറ്ററോളം താഴെ ചെമ്മണ്ണൂർ ഭാഗത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഗളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. മക്കൾ: മുരുകേഷ്, വിഘ്നേഷ്, മണികണ്ഠൻ. മരുമക്കൾ: സിന്ധു, ബിൻസി.