വിദ്യാർഥിപ്രതിനിധികൾ അധികാരമേറ്റു
1450659
Thursday, September 5, 2024 1:56 AM IST
കഞ്ചിക്കോട്: സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളുടെ അധികാരമേൽക്കൽ ചടങ്ങ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ പേട്ട ബിഷപ് ഡോ. അന്തോണി സാമി പീറ്റർ അബീർ വിദ്യാർഥികൾക്ക് ഒൗദ്യോഗിക പദവികൾ കൈമാറി ഉദ്ഘാടനം ചെയ്തു. എഎസ്പി അശ്വതി ജിജി വിദ്യാർഥി പ്രതിനിധികൾക്ക് പതാകകൾ കൈമാറി.
സ്കൂൾ മാനേജർ ഫാ. ആന്റണി സേവ്യർ പയസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്്റ്റർ മേരി ലില്ലി, വൈസ് പ്രിൻസിപ്പൽ ഷീബ ജോസഫൈൻ, പിടിഎ പ്രസിഡന്റ് ബോബി യോഹന്നാൻ, വൈസ് പ്രസിഡന്റ് എസ്. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ പരിപാടികളും അരങ്ങേറി.