പട്ടാമ്പി പുതിയ പാലം: രൂപരേഖ തയാറാക്കി
1450654
Thursday, September 5, 2024 1:56 AM IST
ഷൊർണൂർ: പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖ പരിശോധിച്ചു. മുഹമ്മദ് മുഹ്സിൻ എംഎൽഎയാണു പാലം നിർമാണവുമായി ബന്ധപ്പെട്ട് അന്തിമ സാങ്കേതിക അനുമതിക്കു മുന്നോടിയായി പാലത്തിന്റെ രൂപരേഖ പരിശോധിക്കുകയും കിഫ്ബി ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്.
നിലവിൽ അന്പതിലധികംവരുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും ഭൂമികൾ ഏറ്റെടുത്തു മതിയായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണന്നു എംഎൽഎ പറഞ്ഞു. ഇതോടൊപ്പം അന്തിമ സാങ്കേതികഅനുമതി പൂർത്തീകരിച്ചു പാലം ടെൻഡർ ചെയ്യുന്നതിനും നടപടി കൈക്കൊള്ളുന്നുണ്ട്. കിഫ്ബി വഴിയാണ് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളത്.
നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിലും റെയിൽവേക്ക് കൂടുതൽ ലൈനുകൾ കമാനത്തിന്റെ ഭാഗത്തുണ്ടാകാൻ സാധ്യതയുള്ളതിനാലും നേരത്തെ തീരുമാനിച്ച അലൈൻമെന്റിലും രൂപരേഖയിലും മാറ്റംവരുത്തിയിരുന്നു.തുടർന്നാണ് പുതിയ രൂപരേഖ തയാറാക്കിയത്.