അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി
1451200
Saturday, September 7, 2024 12:18 AM IST
ചിറ്റൂർ: ഓണമടുത്തതോടെ എക്സൈസ് അധികൃതർ താലൂക്കിലെ അതിർത്തി ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന കൂടുതൽ കർശനമാക്കി. ഓണവിപണി ലക്ഷ്യമിട്ട് ലഹരിവസ്തുകടത്ത് തടയാനാണ് അന്തർസംസ്ഥാന ബസുകളും ഇതര വാഹനങ്ങളും പരിശോധിക്കുന്നത്. ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം ,നടുപ്പുണി, വേലന്താവളം ഉൾപ്പെടെ അതിർത്തി ചെക്ക്പോസ്റ്റുകളിലാണ് പരിശോധനകൾ നടത്തിവരുന്നത്. ജില്ലാ എക്സൈസ് സ്ക്വാഡും മറ്റ് റേഞ്ച് ഓഫീസ് അധികൃതരും സംയുക്തമായാണ് റെയ്ഡ് നടത്തി വരുന്നത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.