പാത നവീകരിക്കാൻ കോൺഗ്രസിന്റെ പ്രതിഷേധ ധർണ
1451207
Saturday, September 7, 2024 12:18 AM IST
കൊഴിഞ്ഞാമ്പാറ: ഇരട്ടക്കുളം - ഗോപാലപുരം അന്തർ സംസ്ഥാനപാത തകർന്ന് വാഹന അപകടങ്ങൾ തുടർസംഭവങ്ങളാവുന്നതിന് പരിഹാരനടപടി ആവശ്യപ്പെട്ട് കൊഴിഞ്ഞാന്പാറ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി സി. ബാലഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി. ഇക്ബാൽ, പി. ബാലചന്ദ്രൻ, കെ. രാജമാണിക്കം, ഐഎൻടിയുസി ജില്ലാ ജനറൽസെക്രട്ടറി ആർ. നാരായണൻ, എച്ച്. മുബാറക്ക്, എം.വിദ്യാധരൻ, പി. മധുസൂദനൻ, എം. രാജ്കുമാർ, പ്രാണേഷ്, എം. സത്യഭാമ, കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.