പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഇ​ല​ക്ട്രി​ക​ൽ സെ​ക്ഷ​നി​ലെ കാഷ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം​ ഇ​ന്ന് ത​ട​സപ്പെ​ടും. കെഎ​സ്ഇബി മ​ല​മ്പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കാ​ര്യാ​ല​യം ഒന്പതാം തിയതി മു​ത​ൽ മ​ല​മ്പു​ഴഡാം ​ഭാ​ഗ​ത്ത് കെ​ടി​ഡി​സി ക്ക് ​സ​മീ​പ​മു​ള്ള കെഎ​സ്ഇബി ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് സെ​ക്ഷ​നി​ലെ കാഷ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സമു​ണ്ടാ​യേ​ക്കാം എ​ന്നും ആ ​സാ​ഹ​ച​ര്യ​ത്തി​ൽ തു​ക അ​ട​യ്ക്കു​ന്ന​തി​ന് സ​മീ​പപ്ര​ദേ​ശ​ത്തെ സെ​ക്ഷ​ൻ ഓ​ഫീസി​നെ സ​മീ​പി​ച്ച് ഉ​പ​യോ​ക്താ​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ല്പാ​ത്തി സ​ബ്ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടി​വ് എ​ൻജിനീ​യ​ർ വി. ശെ​ൽ​വ​രാ​ജ് ​അ​റി​യി​ച്ചു.